ശീഇകൾ: കൊടിയവഞ്ചനകളുടെ കുടില ചരിത്രം
മുസ്ലിം ഉമ്മത്തിനെ എന്നും ഉള്ളിൽ നിന്ന് നശിപ്പിക്കാൻ ശ്രമിച്ച കൊടിയ വഞ്ചനകളാൽ നിറഞ്ഞ കുടില ചരിത്രമാണ് ശീഇകൾക്കുള്ളത്.
മുസ്ലിം ഉമ്മത്തിന്റെ പല പ്രശ്നങ്ങളിലും സുന്നീ - ശീഈ ഐക്യം ഒരു പരിഹാരമാണെന്ന് ധരിച്ചുവശായ കുറെയാളുകൾ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞതയും ചരിത്രാവബോധമില്ലായ്മയുമാണ് അതിനുള്ള കാരണങ്ങൾ.
യഥാർഥത്തിൽ സുന്നീ - ശീഈ ഐക്യമെന്നത് വിഡ്ഢികളുടെ പകൽക്കിനാവ് മാത്രമാണ്. ഇസ്ലാമിനെ അതിൻറെ തനതായ രൂപത്തിൽ മനസ്സിലാക്കുകയും പ്രഥമ അഭിസംബോധിതരായ സ്വഹാബിമാരുടെയും ശേഷമുള്ള സച്ചരിതരായ മുൻഗാമികളുടെയും പന്ഥാവ് പിന്തുടരുകയും ചെയ്യുന്ന അഹ്ലുസ്സുന്നയെ മുച്ചൂടും നശിപ്പിക്കാൻ ശീഇകൾ നടത്തിയ ശ്രമങ്ങൾ എണ്ണിക്കണക്കാക്കാൻ ആവാത്തതാണ്. എത്രയെത്ര നിരപരാധികളെ ഈ നരാധമന്മാർ കൊലയ്ക്ക് കൊടുത്തിട്ടുണ്ട്. താർത്താരികൾ , യഹൂദികൾ കുരിശുപടയാളികൾ തുടങ്ങി മുസ്ലിം ഉമ്മത്തിൻ്റെ എതിർകക്ഷികൾ ആരൊക്കെയുണ്ടോ അവരുടെ പാദസേവകരായിരുന്നു ശീഇകൾ എന്നും. കിരാതന്മാരായ എതിരാളികൾ ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങളുടെ പുറത്ത് തമ്പടിച്ചപ്പോൾ അവർക്കായി ശീഇകൾ പട്ടണവാതിലുകൾ നിർദാക്ഷിണ്യം തുറന്നു കൊടുത്തു. മുസ്ലിം പണ്ഡിതന്മാരും പാമരന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ശത്രുവിന്റെ വാളിനിരയാകുന്നത് കണ്ട് അവർ ആത്മനിർവൃതി കൊണ്ടു. മുസ്ലിം പട്ടണങ്ങളിൽ അവർ അഴിഞ്ഞാടി. മുസ്ലിം രാജാക്കന്മാരെ അവർ കുരങ്ങു കളിപ്പിച്ചു. എരിതീയിൽ അവർ എണ്ണയൊഴിച്ചു കൊണ്ടേയിരുന്നു. ഇസ്ലാമിൻറെ തനതായ ആദർശം, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ എന്നിവയെല്ലാം അവർ വികലവും വികൃതവുമാക്കാൻ പരിശ്രമിച്ചു.
പൂർണ്ണമായും ഇസ്ലാമിനെ തകർക്കുക എന്നത് തന്നെയായിരുന്നു അവരുടെ ലക്ഷ്യം.
ഇവിടെ പുതിയൊരു സീരീസ് തുടങ്ങുകയാണ്.إن شاء الله അല്ലാഹു തൗഫീഖ് നൽകട്ടെ.
Read
നല്ല ഒരു വിഷയമാണിത്. വാസ്തവത്തിൽ ഇന്നത്തെ കാലത്ത് പലപ്പോഴും ഇറാൻ പോലുള്ള രാജ്യങ്ങളെ പരസ്യമായി സപ്പോർട്ട് ചെയ്യുകയും ഷിയാ സാഹിത്യങ്ങൾ കേരളത്തിൽ പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നുണ്ട്.
ReplyDeleteശിയാക്കൾ ആരാണ് എന്നും അവർ എന്താണ് ചരിത്രത്തിൽ മുസ്ലിങ്ങളോട് ചെയ്തത് എന്നും പഠിക്കേണ്ട ആവശ്യകത ഏറ്റവുമധികം ഉള്ള ഒരു കാലഘട്ടമാണിത്. അഭിനന്ദനങ്ങൾ 💝പൂർത്തിയാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲
ReplyDelete