ശീഇകൾ: കൊടിയവഞ്ചനകളുടെ കുടില ചരിത്രം (2)
മേൽ പറഞ്ഞ രണ്ട് കാരണങ്ങൾ തന്നെ ശീഇകളുടെ സുന്നീവിരോധത്തിനും സുന്നികളെ അരുംകൊല നടത്തുന്നതിനുമുള്ള മതിയായ തെളിവുകളാണ്. ഒരു മനുഷ്യ ജീവൻ അപഹരിക്കുന്നത് എത്ര വലിയ പാതകമായിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. എന്നാൽ ഇത്തരം വിശ്വാസങ്ങളാൽ അന്ധത ബാധിച്ചുപോയ ശീഇകൾ സുന്നികളുടെ രക്തം ചിന്തലും സമ്പത്ത് കവർന്നെടുക്കലും അവരെ വഞ്ചിക്കലും കൊലപ്പെടുത്തലും ഒക്കെ അനുവദനീയമാണെന്ന് വിശ്വസിക്കുന്നു. അതിലവർക്ക് ന്യായാന്യായങ്ങളോ ധർമ്മാധർമ്മങ്ങളോ ഇല്ല. എങ്ങനെയെങ്കിലും ഒരു സുന്നിയുടെ ജീവനെടുക്കുന്നത് വലിയ പുണ്യമായിട്ടാണ് ഒരു ശീഇ മനസ്സിലാക്കുന്നത്. അവരുടെ വലിയ മുഫ്തിമാരും പണ്ഡിതന്മാരും ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ശീഇകളുടെ വലിയ പണ്ഡിതനായ മുഹമ്മദ് ബ്നു അലിയ്യ് ബ്നു ബാബവൈഹി അൽഖുമ്മി ദാവൂദ് ബ്നു ഫർഖദിൽ നിന്ന് ഉദ്ധരിക്കുന്നു. അബൂ അബ്ദില്ലയോട് (ശീഇകളുടെ ഇമാമായ ജഅ്ഫർ സ്വാദിഖ്) ഞാൻ ചോദിച്ചു . നാസ്വിബിയെ (സുന്നിയെ) കൊല്ലുന്നതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം ?
അദ്ദേഹം പറഞ്ഞു : അവൻ്റെ രക്തം അനുവദനീയമാണ്. പക്ഷേ ഞാൻ നിൻറെ കാര്യത്തിൽ ഭയപ്പെടുന്നു. നിൻ്റെ മേൽ ആരും സാക്ഷി പറയാത്ത രൂപത്തിൽ വല്ല മതിലും അവന്റെ മേൽ മറിച്ചിട്ടോ അല്ലെങ്കിൽ വെള്ളത്തിൽ മുക്കിക്കൊന്നോ ഒക്കെ കൊല്ലാൻ സാധിക്കുമെങ്കിൽ നീയത് ചെയ്തുകൊള്ളൂ. ഞാൻ ചോദിച്ചു. അവന്റെ സമ്പത്തിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? അദ്ദേഹം മറുപടി പറഞ്ഞു: നിനക്ക് കഴിയുന്നത്ര നീയവൻ്റെ സമ്പത്ത് നശിപ്പിക്കുക. (ഇലലുശ്ശറാഇഅ് പേജ് 609)
എത്ര വിഷലിപ്തമായ വാക്കുകൾ. സുന്നികളെ കുറിച്ച് ശീഈപ്രമാണങ്ങൾ പ്രസ്താവിക്കുന്നതാണിത്. എത്രമാത്രം വൈരവും വിദ്വേഷവും നിറഞ്ഞതാണ് ശീഇസം എന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതലെന്ത് വേണം. സുന്നീ ശീഈ ഐക്യം ഘോഷിക്കുന്നവർ ശീഇകളുടെ തനിനിറം മനസ്സിലാക്കാത്തവരാണ് എന്ന് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ പറയുന്നതിന് പിന്നിലുള്ള കാരണങ്ങൾ ഇതൊക്കെയാണ്. നജസിനേക്കാൾ മ്ലേച്ഛമായാണ് അവർ സുന്നികളെ നോക്കിക്കാണുന്നത്. ശീഈപണ്ഡിതൻ നിഅ്മത്തുല്ലാഹിൽ ജസാഇരി നാസ്വിബികളെ കുറിച്ച് വിശദീകരിക്കുന്നിടത്ത് പറഞ്ഞത് കാണുക. " പ്രമാണങ്ങളിൽ വന്നതനുസരിച്ച് അവർ നജസുകളാണ്. എന്നല്ല ജൂതന്മാരെക്കാളും നസ്രാണികളെക്കാളും മജൂസികളെക്കാളും നികൃഷ്ടരാണവർ. അവർ നജസുകളാണ് എന്നതിൽ ഇമാമിയ്യ പണ്ഡിതരുടെ ഇജ്മാഅ് (ഐകകണ്ഠ്യേനയുളള അഭിപ്രായം) ഉണ്ട്" (അൽഅൻവാറുന്നുഅ്മാനിയ്യ 2/306)
സുന്നികളെ കുറിച്ച് ഇങ്ങനെയുള്ള വിദ്വേഷപൂർണമായ പ്രസ്താവനകൾ നടത്തുകയും വിശ്വസിക്കുകയും ചെയ്യുന്നവരോടാണ് ഇന്ന് പലരും മുസ്ലിം ഉമ്മത്തിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായി ഐക്യപ്പെടണം എന്ന് ഉദ്ഘോഷിക്കുന്നത്.
യഥാർത്ഥത്തിൽ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) നടത്തിയ പ്രസ്താവന എത്ര ശരിയാണ്.
"ഇസ്ലാമിൽ ഫിത്നകൾ ഉണ്ടായത് ശീഇകളിലൂടെ മാത്രമാണ്. എല്ലാ തിന്മകളുടെയും കുഴപ്പങ്ങളുടെയും അടിവേര് അവരിലാണ്. അവരാണ് ഫിത്നകളുടെ കേന്ദ്രബിന്ദു."
(മിൻഹാജുസ്സുന്ന 6/364)
Comments
Post a Comment