മാപ്പിളച്ചൊല്ല്

മലബാറിലെ മാപ്പിളമലയാളത്തിൽ നിന്നുള്ള ചൊല്ലുകൾ ശേഖരിക്കാനുള്ള ഒരു ശ്രമമാണിത്. താഴെ മലയാളത്തിൽ നിന്നുള്ള സമാനചൊല്ലുകൾ കൂടി കൊടുത്തിട്ടുണ്ട് .

 പിന്തുണച്ചാലും ☺️🤝 


❄️പൈയ്ക്കുമ്പോൾ പന്നിയിറച്ചിയും ഹലാൽ .
ഗതികെട്ടാൽ പുലി പുല്ലും തിന്നും


❄️അന്ത്രുമാനെന്തു അമാവാസി
കാട്ടുകോഴിക്കെന്തു സംക്രാന്തി


❄️ഉസ്താദ് നിന്ന് പാത്തുമ്പോ പിള്ളേര് നടന്നു പാത്തും
ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്


❄️ബൈച്ചോനറിയില്ല പൈച്ചോന്റെ വിശപ്പ്
ഉണ്ടോനറിയില്ല ഉണ്ണാത്തോന്റെ വിശപ്പ്


❄️ഒരുമക്ക് ഒൻപത് ബർകത്ത്
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം


❄️കുന്നു കുലുങ്ങിയാലും കുഞ്ഞാലി കുലുങ്ങൂല
പാലം കുലുങ്ങിയാലും പാത്തുമ്മ കുലുങ്ങൂല
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂല


കൂടുതലറിയുന്നവർ താഴെ കമൻ്റ് ചെയ്താൽ ഇവിടെ ഉൾപ്പെടുത്താം .👇
ഇൻ ഷാ അല്ലാഹ്

Comments

Post a Comment