പൂന്ത്രാൻ വിളാകത്തെ മുഹമ്മദ് കുഞ്ഞിന്റെ മകൻ. (8)
ശിഷ്യഗണങ്ങൾ
കേരളത്തിന്റെ മതനവോത്ഥാന ചരിത്രത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ മൗലവിക്ക് നിരവധി ശിഷ്യന്മാർ ഉണ്ട്. ഒരുപാട് നവോത്ഥാനനായകർ മൗലവിയാൽ പ്രചോദിതരായവരാണ്. കെ എം സീതി സാഹിബ്, കെ എം മൗലവി തുടങ്ങിയവർ വിശദീകരണത്തിന് ആവശ്യമില്ലാത്തവിധം മൗലവിയുടെ ശിഷ്യത്വം സ്വീകരിച്ചവരായിരുന്നു. അത്തൗഹീദ് എന്ന വിഖ്യാത ഗ്രന്ഥം എഴുതിയ കണ്ണൂർ പി അബ്ദുൽ ഖാദർ മൗലവി, അറക്കൽ മുഹമ്മദ് സാഹിബ്, വെട്ടം അബ്ദുല്ല ഹാജി, പി.സൈദ് കുഞ്ഞ് മുഹമ്മദ് തുടങ്ങി ഇസ്ലാഹിരംഗത്തെ പല മഹാൻമാരും മൗലവിയുടെ ശിഷ്യന്മാരായിരുന്നു.
ഇതിനുപുറമെ ഒരുപാട് ആളുകൾ മൗലവിയുടെ പ്രചോദനത്താൽ നവോത്ഥാനപരിശ്രമങ്ങളിലേക്ക് കടന്നുവന്നിട്ടുണ്ട്. ഇസ്ലാഹി കേരളത്തിലെ ആദ്യ രക്തസാക്ഷിയായ ഹബീബ് മുഹമ്മദ്, ഇപ്പോഴത്തെ കോൺഗ്രസ് നേതാവ് എം. എം ഹസന്റെ പിതാമഹനും 1927 ൽ തിരുവനന്തപുരത്തുനിന്നും സ്വന്തമായി മുസ്ലിം മിത്രം മാസിക പ്രസിദ്ധീകരിച്ചിരുന്ന ഇസ്ലാഹി പ്രവർത്തകനുമായിരുന്ന എം.അഹമ്മദ് കണ്ണ്, ഇസ്ലാഹിമാസിക "യുവകേസരി" പ്രസിദ്ധീകരിച്ചിരുന്ന ഇടവ എം എസ് ജമാൽ മുഹമ്മദ്, അത്യുത്തരകേരളത്തിലെ പൂങ്കുയിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാകവി ടി. ഉബൈദ് സാഹിബ്, സ്വാതന്ത്ര്യസമരസേനാനിയും ഐക്യ സംഘത്തിന്റെ പ്രധാന പ്രവർത്തകനും കെപിസിസി പ്രസിഡന്റ് ആകുന്ന മലബാറിലെ ആദ്യ മുസ്ലിം എന്നും അറിയപ്പെട്ട ഹസൻകോയ മുല്ല തുടങ്ങിയവർ ഉദാഹരണം.ചുരുക്കത്തിൽ മരണത്തിനു മുൻപ് മതത്തിനും രാഷ്ട്രത്തിനും സേവനം ചെയ്യാനുതകുന്ന ഒരു പറ്റം മഹാന്മാരെ വാർത്തെടുത്തിട്ടാണ് ആ മഹാനുഭാവൻ യാത്രയായത്.
رحم الله المولوي عبد القادر الوكمي
غفر الله له ولوالديه
അടുത്ത ഭാഗം വായിക്കൂ
Comments
Post a Comment