പൂന്ത്രാൻ വിളാകത്തെ മുഹമ്മദ് കുഞ്ഞിന്റെ മകൻ. (7)
മൗലവിയുടെ എഴുത്ത്
കാലത്തിന്റെ മാറ്റങ്ങളിൽ അതീവ ശ്രദ്ധാലുവായിരുന്ന മൗലവി തൂലികയെ വിവേകപൂർണമായി ഉപയോഗിച്ച ശക്തനായ ഒരു എഴുത്തുകാരനും കൂടിയായിരുന്നു.നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും മൗലവിയുടെ കരങ്ങളാൽ വിരചിതമായിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാനതത്വമായ തൗഹീദിനെ സ്ഥാപിക്കുവാനും സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കാനും മൗലവി തൂലികയെ ഉപയോഗിച്ചു. മൗലവിയുടെ ചില ഗ്രന്ഥങ്ങളുടെ പേരുകളാണ് താഴെ
🔸ദൗഉസ്സബാഹ്
🔸 ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം
🔸അഹ്കാമുത്തജ് വീദ്
🔸ഖുർആൻ പഠനത്തിനൊരു മുഖവുര
🔸അൽ ഇസ്ലാഹുദ്ദീനിയ്യ
🔸 അഹ്ലുസ്സുന്നത്തി വൽ ജമാഅ (വിവർത്തനം)
🔸കീമിയായേ സആദ (വിവർത്തനം)
🔸 ഇസ്ലാമിന്റെ സന്ദേശം (വിവർത്തനം)
🔸സഫീറുൽ ഇസ്ലാം (വിവർത്തനം)
🔸നബിമാർ (വിവർത്തനം)
മുസ്ലിംകളുടെ വിവിധ മേഖലകളിലുള്ള പുരോഗതി ലക്ഷ്യമാക്കി വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ മൗലവി എഴുതിയ ചില ലേഖനങ്ങളാണ് ചുവടെ.
▪️നമ്മുടെ അവസ്ഥ
▪️സ്വഭാവ സംസ്കരണം
▪️നമ്മുടെ സ്ത്രീകൾ
▪️സ്ത്രീകളെ കൈയ്യെഴുത്ത് പഠിപ്പിക്കാമോ
▪️മലയാളത്തിലെ ശൈഖന്മാരും മുസ്ലിം സമുദായവും
▪️ഇസ്ലാം മതവും നാഗരികതയും
▪️അറബി ഭാഷാ പഠനം
▪️തൗഹീദും ശിർക്കും
▪️മുസ്ലിംകളുടെ അധോഗതിയിൽ അവരുടെ നേതാക്കന്മാർക്കുള്ള ഉത്തരവാദിത്വം.
▪️നമസ്കാരം
▪️അൽ അംറു ബിൽ മഅറൂഫ് വന്നഹ് യു അനിൽ മുൻകർ
മലയാളത്തിലും അറബി മലയാളത്തിലുമുള്ള നിരവധി ലേഖനങ്ങൾക്കു പുറമേ ഈജിപ്തിലെ സയ്യിദ് റഷീദ് രിളയുടെ പ്രസിദ്ധമായ അറബി മാസികയായ അൽമനാറിൽ മൗലവി എഴുതിയിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള തന്റെ കഴിവുകളെല്ലാം മൗലവി സമുദായത്തിനായി നിയോഗിക്കുകയായിരുന്നു. ഐക്യ സംഘത്തിന്റെ ഐക്യം മാസികയിലും മണിവിളക്ക് എന്ന അറബിമലയാളം മാസികയിലും മൗലവി എഴുതിയിട്ടുണ്ട്.
رحم الله المولوي عبد القادر الوكمي
غفر الله له ولوالديه
അടുത്ത ഭാഗം വായിക്കൂ
Comments
Post a Comment