തിലാവത്തിന്റെ സുജൂദ്


ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ (റഹി) പറയുന്നു:

തിലാവത്തിന്റെ സുജൂദ് വാജിബ് (നിർബന്ധം) അല്ല സുന്നത്ത് മുഅക്കദ (പ്രബലമായ സുന്നത്ത് ) ആണെന്നതാണ് ശരിയായ അഭിപ്രായം. പകലോ രാത്രിയോ പ്രഭാതത്തിലോ പ്രദോഷത്തിലോ ഏത് സമയത്തായാലും തിലാവത്തിന്റെ സുജൂദുള്ള ആയത്തിലൂടെ കടന്നുപോയാൽ നീ സുജൂദ് ചെയ്യുക. സുജൂദിലേക്ക് പോകുമ്പോൾ തക്ബീർ ചൊല്ലണം. എന്നാൽ സുജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തക്ബീർ ചൊല്ലേണ്ടതില്ല സലാം വീട്ടേണ്ട ആവശ്യവുമില്ല. നിസ്കാരത്തിലല്ലാത്തപ്പോൾ സുജൂദ് ചെയ്യുമ്പോഴുള്ള കാര്യമാണ് ഈ പറഞ്ഞത്. എന്നാൽ നിസ്കാരത്തിലാണ് തിലാവത്തിന്റെ സുജൂദ് എങ്കിൽ സുജൂദിലേക്ക് പോകുമ്പോഴും സുജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോഴും തക്ബീർ ചൊല്ലണം. കാരണം നിസ്കാരത്തിലായത് കൊണ്ട് തന്നെ നിസ്കാരത്തിലെ സുജൂദിന്റെ വിധിയാണ് ഇതിനും . 

(തഫ്സീറു ജുസ്ഇ അമ്മ സൂറത്തുൽ  ഇൻശിഖാഖ് പേജ് 121)

Comments