ബക്ർ ബ്നു അബ്ദില്ലാഹ് അൽമുസനി (റഹി )
ബക്ർ ബ്നു അബ്ദില്ലാഹ് അൽമുസനി (റഹി )
താബിഈങ്ങളിൽ പെട്ട കർമ്മശാസ്ത്രപണ്ഡിതനും ഹദീഥ് നിവേദകനുമായ മഹാൻ.അബൂ അബ്ദില്ലാഹ് അൽബസ്വരി എന്നു വിളിപ്പേർ.പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കപ്പെടുന്നവരിൽ പെട്ട മഹാനായിരുന്നു ഇദ്ദേഹം എന്ന് ഇമാം ഹുമൈദ് അത്ത്വവീൽ (റഹി).
വിഖ്യാത സ്വഹാബിമാരായ അനസ് ബ്നു മാലിക്, അബ്ദുല്ലാഹ് ബ്നു ഉമർ, അബ്ദുല്ലാഹ് ബ്നു അബ്ബാസ്, മുഗീറത് ബ്നു ശുഅബ, താബിഈങ്ങളിൽ പെട്ട ഇമാം ഹസനുൽ ബസ്വരി, നള്ർ ബ്നു അനസ് ബ്നു മാലിക് എന്നിവരിൽ നിന്നൊക്കെ ഹദീഥ് നിവേദനം ചെയ്തിട്ടുണ്ട്.ഹദീഥ്പണ്ഡിതരായ സാബിത് അൽബുനാനി, ഹുമൈദ് അത്ത്വവീൽ, ആസ്വിമുൽ അഹ്‌വൽ, ഖത്താദത്ത് ബ്നു ദിആമ: മുതലായവർ ഇദ്ദേഹത്തിൽ നിന്ന് ഹദീഥ് ഉദ്ധരിച്ചിട്ടുണ്ട്.
മരണം ഹിജ്റാബ്ദം 108 ൽ.
Comments
Post a Comment