എവിടേക്കാണെന്ന് പറഞ്ഞൂടെ ?
ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽഉസൈമീൻ (റഹി) പറഞ്ഞു :
നിങ്ങൾ വീട്ടിൽ നിന്ന് പുറത്ത് പോവുകയാണെങ്കിൽ ഇന്ന സ്ഥലത്തേക്കാണെന്ന് പറഞ്ഞിട്ട് പോവുക.
വീട്ടുകാർക്കതു കാരണം ഒരു സ്വസ്ഥതയും മനസമാധാനവും ലഭിക്കും.
ഒരാൾ എങ്ങോട്ടെങ്കിലും പോവുകയാണെന്നിരിക്കട്ടെ.അയാൾക്കറിയാൻ കഴിയുമോ എന്തെങ്കിലും പ്രശ്നമോ അസുഖമോ വല്ലതും വരുമെന്ന്. അയാളെക്കുറിച്ച് ഒരു വിവരവുമില്ലെങ്കിൽ വീട്ടുകാർ പിന്നെ ബുദ്ധിമുട്ടിപ്പോവുകയല്ലേ ഉള്ളൂ. അതുകൊണ്ട് പതിവിന് വിപരീതമായി നിങ്ങൾ എന്തെങ്കിലും ആവശ്യത്തിന് പോവുകയാണെങ്കിൽ എങ്ങോട്ടാണെന്ന് വീട്ടുകാരോട് പറയുക. എന്നാൽ പതിവുയാത്രകളാണെങ്കിൽ ഉദാഹരണം പള്ളിയിലേക്കോ മറ്റോ ആണെങ്കിൽ പറയേണ്ട ആവശ്യമൊന്നുമില്ല.
( ശർഹു രിയാളിസ്സ്വാലിഹീൻ 4/42 )
Comments
Post a Comment