ജ്ഞാനസമ്പാദനത്തിനായ് അനുയോജ്യസമയങ്ങൾ






ഇബ്നു ജമാഅ റഹിമഹുല്ലാഹ് പറഞ്ഞു

ഏറ്റവും നല്ല സമയം :

മനപാഠമാക്കാൻ - അതിരാവിലെ അത്താഴസമയമാണ് (തഹജ്ജുദിന്റെ സമയം)

പഠനത്തിനും ഗവേഷണത്തിനും - സുബ്ഹിക്കു ശേഷമുള്ള പ്രഭാതസമയമാണ്

എഴുതാൻ - പകൽസമയമാണ്

വായിക്കാനും പരസ്പരം പഠിച്ചവ ചൊല്ലിക്കൊടുത്തു ഓർമ്മപുതുക്കാനും - രാത്രിസമയമാണ്.

(തദ്‌കിറത്തുസ്സാമിഇ വൽമുത്തകല്ലിം പേ 72)

ഇബ്നു ജമാഅ (റഹി)- 
ബദ്റുദ്ദീൻ മുഹമ്മദ്‌ ബ്നു ഇബ്രാഹീം ഇബ്നു ജമാഅ.മസ്ജിദുൽ അഖ്സ, ഈജിപ്തിലെ അൽഅസ്ഹർ, ദമസ്കസിലെ ജാമിഉൽ ഉമവി എന്നിവിടങ്ങളിലെ ഖത്തീബും ഖാദിയുമായിരുന്ന മഹാപണ്ഡിതൻ.
വിഖ്യാതപണ്ഡിതൻമാരായ ഇമാം നവവിയുടെ ശിഷ്യനും ഇബ്നുൽ ഖയ്യിം, ഇബ്നുകസീർ, ദഹബി, സുബുക്കി തുടങ്ങിയവരുടെ ഗുരുവും.നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്.അനേകം വിദ്യാലയങ്ങളിലെ അധ്യാപകൻ.
ജനനം : ഹിജ്‌റ 639 റബീഉൽ ആഖിർ സിറിയയിലെ ഹമാത് നഗരത്തിൽ
മരണം : ഹിജ്‌റ 733 ജമാദുൽ ഉഖ്‌റ 21 ( 94 ആം വയസ്സിൽ)

Comments